ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കം | Oneindia Malayalam

2017-11-16 64

India vs Srilanka 1st test at Kolkata Eden Gardens

ഇന്ത്യ ശ്രീലങ്ക് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. ടെസ്റ്റ്, ഏകദിന, ട്വൻറി 20 മത്സരങ്ങളില്‍ തുടർച്ചയായ പരമ്പരജയങ്ങളുടെ നെറുകയിലാണ് ടീം ഇന്ത്യ. ഈ ടീമിനെ പിടിച്ചുകെട്ടാൻ ആകുമോ എന്നാണ് ചണ്ഡിമലും സംഘവും ഉറ്റുനോക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‌‍ വിജയത്തുടക്കമാണ് ഇരുടീമുകളും ലക്ഷ്യം വെക്കുന്നത്. അതേസമയം മഴപ്പേടിയിലാണ് കൊല്‍ക്കത്ത. മഴ വില്ലനായെത്തിനാല്‍ ടീം ഇന്ത്യയുടെ പരിശീലനം മുടങ്ങുകയും ചെയ്തു. ലോക ക്രിക്കറ്റിലെ വമ്പന്മാരെ കീഴ്പ്പെടുത്തി ആത്മവിശ്വാസത്തിൻറെ പരകോടിയിലാണ് ടീം ഇന്ത്യ. മുൻപ് നടന്ന ലങ്കൻ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന, ട്വൻറി 20 മത്സരങ്ങളില്‍ 9-0ന് സിംഹളവീര്യത്തെ നാണം കെടുത്തിയാണ് കോലിയും സംഘവും മടങ്ങിയത്. ദുബൈയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പാകിസ്താനെ 2-0ന് കീഴ്പ്പെടുത്തി ഇന്ത്യയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തരായാണ് ലങ്കയുടെ വരവ്. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തുവിട്ടാൽ വിരാട് കോലിക്ക് ടെസ്റ്റ് വിജയങ്ങളിൽ സൗരവ് ഗാംഗുലിയെ മറികടക്കാനും സാധിക്കും.

Videos similaires